സംഘടിതപ്രതികരണക്കാര്‍ ഇറങ്ങുന്നു എന്ന് കേട്ടത് വെറുമൊരഭ്യൂഹമായിരുന്നൂ എന്നാണ് കരുതിയിരുന്നത്. പക്ഷെ ഒരാളുടെ ആദ്യ പോസ്റ്റ് ഇവിടെ വായിച്ചു.
അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റില്‍ നിന്നും -
"കര്‍ത്താവീശോയുടെ ഇടതുകൈ പൂര്‍ണമായി വെട്ടിമാറ്റിയിരിക്കുന്നു. വലതുകൈ തച്ചുതകര്‍ത്തിരിക്കുന്നു. രണ്ടുകാലും വെട്ടിമുറിച്ച് തൂങ്ങിക്കിടക്കുന്ന നിലയിലാണ്. കൂത്തുപറമ്പില്‍ വിദ്യാര്‍ഥിനേതാവ് കെ വി സുധീഷിനെ വെട്ടിക്കൊന്നപ്പോഴും സിപിഐ എം നേതാവ് പി ജയരാജനെ വെട്ടിനുറുക്കിയപ്പോഴും സമാനതയുള്ള ദൃശ്യം കണ്ടിരുന്നു. അന്ന് സുധീഷിനെ 38 തവണ വെട്ടിക്കീറിയതും ജയരാജന്റെ കൈകാല്‍ ഛേദിച്ചതും ഇന്ന് യേശുവിന്റെ തിരുരൂപം വെട്ടിനുറുക്കിയതും ഒരേ കരവും ആയുധവുമാണെന്നത് യാദൃച്ഛികമല്ല."
പള്ളിയില്‍ കയറിയുള്ള ആക്രമണവും, യേശുദേവന്റെ പ്രതിമ തകര്‍ത്തതും, അത് ചെയ്തത് ആരായാലും ഒരിക്കലും ന്യായീകരിക്കാനാവാത്ത അക്രമമാണ്‍ എന്ന് സമ്മതിച്ചുകൊണ്ട് ഒരു കാര്യം പറയട്ടെ.
ഊഹപ്രചരണക്കാര്‍, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ അല്ലെങ്കില്‍ RUMOUR MONGERS എന്ന് വിളിക്കപ്പെടുന്ന ഇക്കൂട്ടരെ പ്രത്യേകം കരുതിയിരിക്കുക.
ചിത്രം കാണുക.
ചിത്രങ്ങള്‍ കണ്ടാല്‍ ഇടതു കൈ വെട്ടിമാറ്റിയതായി തോന്നില്ല. (അസ്സംബിള്‍ ചെയ്തിരിക്കുന്ന കൈ ഇളകിപ്പോയിരിക്കുന്നതാണ്. വലതു കൈയിലും അതേ സ്ഥലത്ത് തന്നെ കാണുന്ന അടയാളം ശ്രദ്ധിക്കുക.) പക്ഷേ പ്രസ്റ്റുതബ്ലോഗര്‍ ഇടതുകൈ "പൂര്‍ണമായി വെട്ടിമാറ്റിയിരിക്കുന്നു" എന്നു തന്നെ പ്രത്യേകം പ്രയോഗിച്ചത് നിരീക്ഷിക്കപ്പെടേണ്ടതാണ്. എണ്ണിപ്പെറുക്കിയാല്‍ വെറും മുപ്പതോളം വാക്കുകള്‍ വരുന്ന മൂന്നോ നാലോ അഞ്ചോ വാചകങ്ങള്‍ പെറുക്കിയെടുത്താല്‍ വെട്ടലും ഛേദിക്കലും ഇത്രകണ്ട് ആവര്‍ത്തിക്കണമെങ്കില്‍ ഇദ്ദേഹം എഴുതിത്തെളിഞ്ഞവന്‍ തന്നെ എന്നു വേണം മനസ്സിലാക്കാന്‍.
കൊച്ചു നുണകള്‍ വലിയ നുണകളാകുന്നത് അവ പ്രയോഗിക്കുന്ന സാഹചര്യം അനുസരിച്ചാണ്‍. ഇവിടെ നുണ പറഞ്ഞിരിക്കുന്ന സാഹചര്യവും അതിനു തിരഞ്ഞെടുത്തിരിക്കുന്ന വാചകങ്ങളും ശ്രദ്ധിക്കൂ.
ഒരു പഴയ ബ്ലോഗില്‍ നിന്നും ( മംഗലാപുരത്തെക്കുറിച്ച് തന്നെയുള്ള)
A political leader was murdered in the morning at XXXXX - however people maintained calm and situation was under control for few hours. But the situation completely changed in the evening.
Reason? Evening newspapers YYYYYY, ZZZZZZZZ hit the stands and contained unsubstantiated rumours and provocative articles against police and minority community. So the mob fury resulted in attack on police officials and minority community businesses, places of worship. There is a direct link between spreading of riots and time of publishing of evening newspapers.
മല്ലയുദ്ധത്തിലേര്‍പ്പെടുന്ന മുട്ടനാടുകളുടെ അടുത്തു കൂടുന്ന കുറുക്കന്‍ അവരുടെ വഴക്കവസാനിപ്പിക്കാന്‍ തന്നെ വരുന്നതാണെന്ന് നമുക്ക് ആത്മാര്ത്ഥമായി വിശ്വസിക്കാം. കുറുക്കനും പഴയ സാരോപദേശകഥ കേള്‍ക്കുന്നത് നന്നായിരിക്കും.
കലക്കവെള്ളത്തിലെ മീന്‍ പിടുത്തം ചില പത്രക്കാരുടെ/ അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ആവശ്യമായിരിക്കാം. പക്ഷേ ബ്ലോഗേഴ്സിന് അതിന്റെ ആവശ്യമുണ്ടോ?

3 comments:
nothing to comment... let others comment..
നന്നായിട്ടുണ്ട്.
ഇങ്ങനെ വേണം പ്രതികരിക്കാന്‍. മംഗലാപുരത്ത് ക്രിസ്ത്യന്‍ വേട്ട നടത്തിയവരെക്കുറിച്ച് നാമെന്തിന് വ്യാകുലപ്പെടണം? നമുക്ക് ക്രിസ്തുവിന്റെ തിരുരൂപത്തിലെ മുറിവുകള്‍ എണ്ണിക്കളിക്കാം. സംഘപരിവാര്‍ ഗുജറാത്തിലും ഒറീസയിലും കര്‍ണാടകത്തിലും ചെയ്ത ധീര സാഹസിക കൃത്യങ്ങളില്‍ അഭിമാനം കൊള്ളാം.
ക്രിസ്ത്യാനികളും മുസ്ളിങ്ങളും വരത്തന്‍മാര്‍.
സംഘപരിവാറിന്റെ വംശഹത്യയെക്കുറിച്ച് പറയുന്നതും അവര്‍ വെട്ടിക്കീറിയതിന്റെയും ചുട്ടുകൊന്നതിന്റെയും കണക്കെടുക്കുന്നത്'ഊഹാപോഹക്കാരായ' രാഷ്ട്രീയക്കാരുടെ കുടിലതന്ത്രം തന്നെ. നമ്മള്‍ വിശുദ്ധ ബ്ളോഗര്‍മാര്‍ക്ക് അതിലെന്തുകാര്യം?
എന്തായാലെന്താ -അല്ലേ.
രാഷ്ട്രീയക്കാര്‍ക്ക്, പ്രത്യേകിച്ച് 'ചുവപ്പന്‍മാര്‍ക്ക്' പ്രവേശനമില്ലാത്ത ബൂലോഗത്ത് ശിഖണ്ഡികള്‍ക്ക് രാജാക്കന്‍മാരായി വിലസാം. ബലേ ഭേഷ്...
ഇനിയിപ്പോള്‍ 'ആരായാലെന്താ' എന്നൊന്നും ചോദിക്കേണ്ട. താനൊരു തിരുമണ്ടന്‍ തന്നെ! അല്ലെങ്കില്‍ ഇങ്ങനെ ഒരു പോസ്റ്റിടുമൊ.........?!!! ഇനിയും ഇമ്മാതിരി സ്റ്റോക്കുണ്ടോ?
Post a Comment